കൊച്ചി: നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി. ഇതിന്റെ ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കി ശങ്കു ടി ദാസ്. ശങ്കുവിന്റെ പോസ്റ്റിലാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
ശങ്കുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
21 ദിവസത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ ഒരു പരിപാടി 31 ദിവസവും തികച്ച് ആചരിച്ച് വിജയകരമായി അവസാനിപ്പിക്കുമ്പോൾ ഒരു ക്ളോസിംഗ് പഞ്ച് എന്ന പോലെ കലാശക്കൊട്ടായി പൊട്ടിക്കാൻ എന്തെങ്കിലും ഒരു പടക്കവും വേണമല്ലോ.
അതാണ് പൊട്ടിക്കാൻ പോവുന്നത്.
പ്രിത്വിരാജ് വാരിയംകുന്നൻ പ്രോജക്റ്റിൽ നിന്ന് പിന്മാറി.
Yes. Its confirmed.
ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുന്നു.
വാരിയംകുന്നൻ എന്ന സിനിമ ഇറങ്ങുന്നില്ല .
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയം കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളും ചർച്ചകളുമാണ് ഉടലെടുത്തിരുന്നത്. പൃഥ്വിരാജ് – ആഷിഖ് അബു ടീം വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വലിയ വിവാദമുണ്ടായത്.
വാരിയം കുന്നനെ വീരപുരുഷനായി പ്രഖ്യാപിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വാരിയം കുന്നത്ത് ഹാജി മത ഭീകരനാണെന്നും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ആളാണെന്നും വ്യക്തമാക്കി നിരവധി ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഹര്‍ഷദും റമീസും ചേര്‍ന്ന് രചന നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു നിര്വഹിക്കാനിരുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നത്.
Post Your Comments