PalakkadKeralaNattuvarthaLatest NewsNews

കണ്ണാടി സഹകരണ ബാങ്കിലെ വായ്പ വകമാറ്റി: സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ

പാലക്കാട്: സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിന് സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ. പുതുശ്ശേരി സി പി എമ്മിലാണ് പാർട്ടിയുടെ ഈ കൂട്ട നടപടി അരങ്ങേറിയിരിക്കുന്നത്. രണ്ടു പേരെ തരംതാഴ്ത്താനും, 13 പേര്‍ക്ക് താക്കീത് നല്‍കാനും പുതുശ്ശേരി ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Also Read:നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി

പാലക്കാട് ജില്ലയിലെ കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലാണ് ഇത്തരത്തിൽ തിരിമറി നടന്നത്. സി പി എം നേതാക്കൾ സ്വന്തം അധീനതയിലുള്ള ബാങ്കിലെ വായ്പ വകമാറ്റുകയായിരുന്നു. ബാങ്ക് സെക്രട്ടറി വി സുരേഷിനെയാണ് പാർട്ടി പുറത്താക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സംഭവത്തിന്‌ കൂട്ടു നിന്ന മുന്‍ ഭരണ സമിതി അംഗങ്ങളായ 4 പേരെയാണ് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് എലപ്പുള്ളി, പുതുശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ തരംതാഴ്ത്താൻ കമ്മറ്റി തീരുമാനിച്ചത്. വി.ഹരിദാസ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 13 പേര്‍ക്ക് താക്കീത് നല്‍കുമെന്നും കമ്മറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ശേഷമാണ് സി പി എം അധികാരത്തിലുള്ള സഹകരണ ബാങ്കുകളിലെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടുതലായി പുറത്തു വന്നു തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button