KeralaNattuvarthaNews

വർഗീയ ചുവയോടെ മക്കൾക്ക് നേരെ സൈബർ പ്രചാരണം: പൊട്ടിത്തെറിച്ച് സ്പീക്കർ

പാലക്കാട്: വർഗീയ ചുവയോടെ തന്റെ മക്കളെ കുറിച്ചുള്ള സൈബർ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ എം ബി രാജേഷ്. സൈബർ ആക്രമണം പുതിയതല്ലെന്നും അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളതെന്നും രാജേഷ് വ്യക്തമാക്കി. നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ടെന്നും അതുകൊണ്ടൊന്നും അഭിപ്രായത്തിലോ നിലപാടിലെ മാറ്റം വരുത്തില്ലെന്നും രാജേഷ് വ്യക്തമാക്കി. മക്കളെ മുൻനിർത്തി വർഗീയ ചുവയോടെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ കുടുംബം പരാതി നൽകുമെന്ന് എം ബി രാജേഷ് അറിയിച്ചു.

Also Read: ഒളിച്ചോട്ടത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷിച്ചത് പോലെയായില്ല: ഭർത്താവിന്റെ വീട്ടുകാരെവെള്ളം കുടിപ്പിച്ച് യുവതി

അതേസമയം സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നെന്ന് സ്പീക്കർ എം ബി രാജേഷ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് ഉള്ളതെന്ന് എം ബി രാജേഷ് അഭിപ്രായപ്പെട്ടു. സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്നത് ഭരണഘടനയിൽ ഇല്ലെന്നും അതിനാൽ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും എം ബി രാജേഷ് വ്യക്തമാക്കി. രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി ഇപ്പോഴും തുടരുകയാണ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു. ജാലിയൻ വാലാ ബാഗിനെ പിക്നിക് പ്ലേസാക്കി മാറ്റിയെന്നാണ് നിയമസഭ സ്പീക്കറുടെ പരിഹാസം. ഡയർ പ്രവേശിച്ച വഴി അടക്കം നവീകരിച്ചതായാണ് മാധ്യമ വാർത്തകൾ, ഇർഫാൻ ഹബീബിൻ്റെ വിമർശനത്തോട് യോജിക്കുന്നുവെന്നും ചരിത്രത്തിൻ്റെ കോർപ്പറേറ്റ് വത്കരണം നടക്കുന്നുവെന്നും രാജേഷ് കൂട്ടിച്ചേർത്തു. രക്തസാക്ഷി ചരിത്രത്തെ അലങ്കാരം കൊണ്ട് മറയ്ക്കുകയാണ്. ഇത് പ്രതിഷേധാർഹവും ദുഃഖകരവുമാണ്.

Also Read: ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം: അന്വേഷണം 17 കാരിയിലേക്ക്

എല്ലാതരം വർഗീയതയും അപകടകരവുമാണെന്ന് പറഞ്ഞ രാജേഷ് ഇന്ത്യയിൽ അധികാരം പിടിക്കാനാവുക ഭൂരിപക്ഷ വർഗീയതയ്ക്കാണെന്ന് പറയുന്നു. രണ്ടു വർഗീയതയും പരസ്പരം ചേർന്നു നിൽക്കുന്നതാണ്, വർഗീയ വാദിക്ക് മത വിശ്വാസിയാക്കാൻ കഴിയില്ല. ജിന്നയും സവർക്കറും മതവിശ്വാസികളായിരുന്നില്ല. ഗാന്ധി യഥാർത്ഥ വിശ്വാസിയായിരുന്നു, വർഗീയ വാദിയായിരുന്നില്ല എന്നും രാജേഷ് പറയുന്നു. ജനപ്രതിനിധികൾ ഉപയോഗിക്കുന കവചം ആപ്പിൽ പെഗാസസ് സാന്നിധ്യമെന്ന പരാതി അന്വേഷിക്കുമെന്നും സ്പീക്കർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button