കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ശുചീകരണ തൊഴിലാളികൾ സംഭവം ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്.
പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആസുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം കാര്യം വ്യക്തമായിട്ടില്ല. പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയേയും ആശുപത്രി അധികൃതരെയും പോലീസ് എത്തി ചോദ്യം ചെയ്യുകയാണ്. പോക്‌സോ കേസ് ആയതിനാൽ ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രദ്ധേയമായ തെന്നല പോക്സോ കേസിൽ കൂടുതൽ വിവരങ്ങൾ. ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായെങ്കിലും ശ്രീനാഥ് കേസില്‍ പ്രതിയായി തന്നെ തുടരുമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ കണ്ടെത്താന്‍ വിശദമായ തുടരന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചെങ്കിലും ശ്രീനാഥിനെതിരെയുളള കേസ് തുടരും. പീഡനത്തില്‍ ഗര്‍ഭിണിയായ പതിനേഴുകാരി മൊഴി നല്‍കിയതുകൊണ്ടാണ് ശ്രീനാഥിനെതിരെയുളള കേസ് നിലനില്‍ക്കുന്നത്. ഡി.എന്‍.എ ഫലം നെഗറ്റീവായതോടെ പെണ്‍കുട്ടിയെ മറ്റാരോ പീഡനത്തിന് ഇരയാക്കി എന്ന് വ്യക്തമായതോടെയാണ് ഇനി വിശദമായ അന്വേഷണം വേണ്ടത്.
Post Your Comments