CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന് കനേരിയ

ഓവൽ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം നാളെ ഓവലിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓരോന്നു വീതം മത്സരങ്ങൾ ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാൽ ഓവൽ ടെസ്റ്റ്‌ ഏറെ നിർണായകമാണ്. നാലാം ടെസ്റ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന് മുൻ പാകിസ്ഥാൻ ഡാനിഷ് കനേരിയ.

‘അജിങ്ക്യ രഹാനെ ഇപ്പോൾ വളരെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു. രഹാനെയ്ക്ക് പകരം കളിക്കാൻ സൂര്യകുമാർ യാദവും ഹനുമ വിഹാരിയും ഉണ്ട്. പക്ഷേ ഞാൻ സൂര്യകുമാർ യാദവിനൊപ്പം പോകും. ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. അദ്ദേഹം മികച്ച കളിക്കാരനാണ്. ഇപ്പോൾ അദ്ദേഹത്തെ ടെസ്റ്റ് ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ടെസ്റ്റ്‌ ടീമിൽ ഉൾപ്പെടുത്താനുള്ള സമയമായി’ കനേരിയ പറഞ്ഞു.

Read Also:- ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളാൻ കട്ടന്‍കാപ്പി

ലീഡ്‌സിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ആർ അശ്വിനും ഇഷാന്ത് ശർമ്മയ്ക്ക് പകരം ശർദുൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അതേസമയം, ബാറ്റിംഗ് നിരയിൽ ഇന്ത്യ മാറ്റങ്ങൾക്ക് മുതിർന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button