KeralaLatest NewsIndiaNewsInternational

സ്റ്റാലിന്റെ കാലത്ത് യുക്രെയ്നിൽ കൊല്ലപ്പെട്ടത് 8000 പേർ: കമ്മ്യൂണിസ്റ്റുകാരുടെ ആദർശ നേതാവിന്റെ തനിനിറം പുറത്ത്

സ്റ്റാലിന്റെ ഏകാധിപത്യത്തിന്റെ ഇരകളായിരിക്കാം ഇവരെന്നാണ് കണ്ടെത്തൽ.

യുക്രെയ്ന്‍: കമ്മ്യൂണിസ്റ്റുകാരെ ഏറ്റവുമധികം ഊറ്റം കൊള്ളിച്ച നേതാവാണ് സ്റ്റാലിൻ. 1930 ലെ സോവിയറ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ ഭരണ കാലത്ത് കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ യുക്രെയ്നിലെ ഒഡേസയില്‍ കണ്ടെത്തിയിരുന്നു. 5,000 മുതല്‍ 8,000 പേരുടെ അവശിഷ്ടങ്ങളാണ് ഈ കുഴിമാടങ്ങളിലുള്ളത്. ഇതോടെ യുക്രെയ്നിലെ സ്റ്റാലിൻ കൂട്ടക്കുരുതി വീണ്ടും ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

Also Read:‘വിവാഹം കഴിക്കാൻ തയ്യാറല്ല’: സൂര്യഗായത്രിയുടെ വാക്കുകൾ പ്രകോപിപ്പിച്ചു, 33 തവണ ആഞ്ഞ് കുത്തിയിട്ടും കലി തീരാതെ അരുൺ

യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലാണ് 29 കുഴിമാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചരിത്ര നിരീക്ഷകരുടെ കണ്ടെത്തൽ പ്രകാരം 5,000 മുതല്‍ 8,000 പേരുടെ അവശിഷ്ടങ്ങള്‍ ഈ കുഴിമാടങ്ങളിലുണ്ടെന്ന് കരുതപ്പെടുന്നു. സ്റ്റാലിന്റെ ഏകാധിപത്യത്തിന്റെ ഇരകളായിരിക്കാം ഇവരെന്നാണ് കണ്ടെത്തൽ. മുൻപും ഇതേ പ്രദേശത്ത് കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. പക്ഷെ മരിച്ചവരെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.

എന്നാൽ സ്റ്റാലിന്റെ നരഹത്യയുടെ ചരിത്രാവശിഷ്ടങ്ങളാണ് ഇതെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. ആഗോള തലത്തിൽ തന്നെ ഈ കണ്ടെത്തൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് രാജ്യ തലസ്ഥാനമായ കീവിന് പരിസരത്തുള്ള വനപ്രദേശമായ ബികിവ്നിയയില്‍ മാത്രം 200,000 രാഷ്ട്രീയ തടുവുകാരെ കൊന്ന് കുഴിച്ച്‌ മൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1932-1933 കാലത്ത് ക്ഷാമം മൂലം മില്യണ്‍ കണക്കിന് പേര്‍ മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button