
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞുവെന്നും കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോൺഗ്രസിൽ ഇപ്പോഴുള്ള പൊട്ടിത്തെറി ഉടന്‍ അവസാനിക്കുമെന്നും പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉള്ളവരാണെന്നും പിസി ജോർജ് പറഞ്ഞു.
പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും അഭിപ്രായമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേർത്തു.
Post Your Comments