മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിൽ വിലയിരുത്തലുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സാങ്കേതികതയേക്കാൾ കോഹ്ലിയുടെ ആക്രമണാത്മക ചിന്തയാണ് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇർഫാൻ പറഞ്ഞു.
‘കോഹ്ലി ആധിപത്യം സ്ഥാപിക്കാൻ നോക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് ഡെലിവറി കളിക്കാൻ ശ്രമിച്ചാണ്. എന്നാൽ സാങ്കേതികതയെക്കാൾ ആക്രമണാത്മക ചിന്തയാണ് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് കാരണം. അയാൾക്ക് റൺസ് നേടേണ്ടതുണ്ടെന്നും അറിയാം. എന്നാൽ അമിത പ്രതീക്ഷകൾ അവനെ സ്വതന്ത്രമായി നീങ്ങാൻ അനുവദിക്കുന്നില്ല’ ഇർഫാൻ പറഞ്ഞു.
Read Also:- മൈഗ്രേയിനുള്ളവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റൺസിലേക്ക് വഴിതുറക്കാൻ വിഷമിക്കുന്ന വിരാട് കോഹ്ലിയുടെ ഫോമാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകൾ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുന്നതാണ് ഇംഗ്ലണ്ടിൽ വിരാട് കോഹ്ലി നേരിടുന്ന പ്രശ്നം. ഒരേ രീതിയിലാണ് ഇംഗ്ലീഷ് ബൗളർമാർക്ക് വിരാട് വിക്കറ്റ് സമ്മാനിക്കുന്നത്.
Post Your Comments