ThiruvananthapuramNattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് സെൽവരാജിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് നടന്ന സംഭവത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷീബ (പ്രഭ 38)യെയാണ് ഭർത്താവ് സെൽവരാജ് (സുരേഷ് ) വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെൽവരാജിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീബയെ സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

വ്യാപനശേഷി കൂടിയ പുതിയ കോ​വി​ഡ് വ​ക​ഭേ​ദം : സംസ്ഥാനത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന

കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റൂറൽ എസ്പി പികെ മധുവിന്റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button