KeralaNattuvarthaLatest NewsNews

ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത്: കള്ളന്മാരെ പേടിച്ച് ഉറങ്ങാൻ കഴിയാതെ ഗൃഹനാഥൻ

മറയൂര്‍: ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ സോമനും കുടുംബവും എങ്ങനെയാണ് സമാധാനമായിട്ട് ഉറങ്ങുക. വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന മരം പടർന്നു പന്തലിച്ചതോടെയാണ് സോമന്റെയും കുടുംബത്തിന്റെയും ഉറക്കം നഷ്ടപ്പെടാൻ തുടങ്ങിയത്.

Also Read:വെറും വയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ: എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമനും കുടുംബവുമാണ് സ്വന്തം വീട്ടിലെ ചന്ദന മരത്തിന്റെ വിലയില്‍ ഭയന്ന് കഴിയുന്നത്. ഏകദേശം ഒരു കോടിയിലധികം മൂല്യമുണ്ട് ഈ ചന്ദന മരത്തിന്. ഒരുവർഷത്തോളമായി സോമൻ ഈ പ്രശ്നം അനുഭവിച്ചു തുടങ്ങിയിട്ട്.

മരം സർക്കാർ ഏറ്റെടുക്കണമെന്നാണ് സോമന്റെയും കുടുംബത്തിന്റെയും ആവശ്യം. വീടിന്റെ പരിസരത്തെ ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്താൻ തുടങ്ങിയതോടെ വല്ലാത്ത ഭയത്തിലാണ് ഈ വീട്ടുകാർ. വനം വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷ നൽകിയെങ്കിലും ഫലം കണ്ടില്ല. ഒരിക്കൽ മോഷ്ടിക്കാൻ വന്നവർ സോമനെ കെട്ടിയിട്ട ശേഷമാണ് മരങ്ങൾ മുറിച്ചുകൊണ്ട് പോയത്. ഇപ്പോൾ ഒരു ചന്ദനമരം മാത്രമാണ് സോമന്റെ പുരയിടത്തിൽ അവശേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button