
കാസര്‍ഗോഡ്: സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് പിടിയിലായി. അമ്പലത്തറ സ്വദേശി ടി അബ്‍ദുള്‍ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് ചന്ദനം പിടിച്ചത്. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റായ അബ്ദുല്‍ സമദ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ആയിരുന്നു.
Post Your Comments