ചക്കരക്കല്ല്: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം. ലിജിൻ (29), കെ.വി. ശ്രുതിൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചക്കരക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 16 ന് പുലർച്ചെയായിരുന്നു സംഭവം. ഇരിവേരിയിലെ കേളോത്ത് വീട്ടിൽ കെ. നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടുത്തെ സി.സി.ടി.വി കാമറകളും കോഴിമുട്ടകളും കവർന്നിരുന്നു.
വീടിനു മുന്നിലെ വർഷങ്ങൾ പ്രായമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖരങ്ങൾ ഇവിടെ തന്നെയിട്ടിരുന്നു. വീടിനുമുന്നിൽ സ്ഥാപിച്ച രണ്ടു സി.സി.ടി.വി കാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയാണ് ചന്ദനമരം മുറിച്ചത്. കാമറകൾ മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. വീടിനു മുന്നിലുളള ഷെഡിൽ സൂക്ഷിച്ചിരുന്നു 60 കോഴിമുട്ടകൾ ഷെഡിന്റെ പൂട്ട് പൊളിച്ച് മോഷ്ടിച്ചു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments