ThiruvananthapuramKeralaNattuvarthaLatest NewsNews

പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി

ഓഫീസിന്റെ പിറകുവശത്തെ തോട്ടത്തിൽ നിന്ന മൂന്നു ചന്ദനമരങ്ങളിൽ ഒന്നാണ് കടത്തിയത്

തിരുവനന്തപുരം: വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മുറിച്ചുകടത്തി. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങുമുള്ള റോഡിലൂടെ ആണ് വാഹനത്തിൽ മരം കടത്തി കൊണ്ടുപോയത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഓഫീസിന്റെ പിറകുവശത്തെ തോട്ടത്തിൽ നിന്ന മൂന്നു ചന്ദനമരങ്ങളിൽ ഒന്നാണ് കടത്തിയത്. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : മഴക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര അത്യന്തം അപകടകരം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. പുറകുവശത്തെ മതിലിനോട് ചേർത്ത് വാഹനം നിർത്തിയിട്ട ശേഷം മരം മുറിച്ചു കടത്തിയിരിക്കാമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

അതേസമയം, രണ്ടു മാസം മുൻപ് ഫോർട്ടിലും സമാനരീതിയിൽ ചന്ദനമരം മോഷണം പോയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരമാണ് രാത്രി മുറിച്ച് കടത്തിയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button