KeralaLatest NewsNews

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്​ലിയാരും കോണ്‍ഗ്രസുകാരായിരുന്നു: മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്

ഗാന്ധിജിയുടെയും അലി സഹോദരന്‍മാരുടെയും നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം.

മലപ്പുറം: വിവാദങ്ങൾക്കിടയിൽ സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്​ലിയാരും കോണ്‍ഗ്രസുകാരായിരുന്നുവെന്ന അവകാശവാദവുമായി മലപ്പുറം ഡി.സി.സിയുടെ നിയുക്ത പ്രസിഡന്‍റ്​ വി.എസ്. ജോയ്. ഇവരെ പോലെയുള്ള ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നു ഒഴിവാക്കുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്നും ഇത്തരം ഫാഷിസ്​റ്റ്​ നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: പാരാലിമ്പിക്‌സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്

‘മഞ്ചേരി കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്ത വാരിയന്‍ കുന്നനും കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുത്ത ആലി മുസ്​ലിയാരും ഗാന്ധിജിയില്‍ ആകൃഷ്​ടരായാണ് സമര രംഗത്തിറങ്ങുന്നത്. ഗാന്ധിജിയുടെയും അലി സഹോദരന്‍മാരുടെയും നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം. വലിയ സമരങ്ങളുടെ ഭാഗമായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചു കാണിച്ചു വര്‍ഗീയ സമരമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്തതാണ്’- അദ്ദേഹം വ്യക്തമാക്കി. ഫിനിക്സ് ഫൗണ്ടേഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button