Latest NewsCricketNewsSports

ഇന്ത്യൻ ടീമിൽ നുഴഞ്ഞുകയറിയ ജാർവോയ്ക്ക് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും പിഴയും

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ഇംഗ്ലണ്ടുകാരൻ ഡാനിയൽ ജാർവിസിന് ലീഡ്‌സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും പിഴയും. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം രോഹിത് ശർമ പുറത്തായ ഉടനെയാണ് ഇന്ത്യൻ ജഴ്സിയിൽ ഹെൽമെറ്റും പാഡുമണിഞ്ഞ് ജാർവിസ് ഗ്രൗണ്ടിലിറങ്ങിയത്.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസവും ഇന്ത്യൻ ജഴ്സിയണിഞ്ഞ ജാർവിസ് ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യൻ ടീമിൽ തന്ത്രപരമായി നുഴഞ്ഞുകയറിയ ഇയാൾ ഗ്രൗണ്ടിൽ ഇറങ്ങി താരങ്ങൾക്ക് ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകി. എന്നാൽ അപകടം മണത്ത സുരക്ഷാ ജീവനക്കാർ ഓടിയെത്തി ഇദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്നും മാറ്റി.

Read Also:- ചര്‍മ്മ സംരക്ഷണത്തിനായി കടലമാവ്

ഇന്ത്യയുടെ അതേ ജേഴ്സി ധരിച്ചെത്തിയ ഇദ്ദേഹത്തെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞെത്തിയ ഇംഗ്ലീഷുകാരനെ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞത്. ഇയാൾ ധരിച്ചിരുന്ന 69- നമ്പർ ജഴ്സിയിൽ ജാർവോ എന്നാണ് പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button