ബാംഗ്ലൂരു: ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ഇപ്പോഴും 37കാരനായ ബിന്നിയുടെ പേരിലാണ്. കർണാടകയിൽ നിന്നുള്ള പേസ് ബോളിംഗ് ഓൾറൗണ്ടറായ ബിന്നി ഇന്ത്യക്കായി 6 ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ടു ടി20 മത്സരങ്ങളും കളിച്ചു.
1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ് സ്റ്റുവാർട്ട് ബിന്നി. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡീസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ജഴ്സയിൽ കളിച്ചത്. രണ്ടു വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 400ലധികം റൺസും 24 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.
Read Also:- പുത്തൻ ടിഗോർ ഇവി ഓഗസ്റ്റ് 31ന് വിപണയിലെത്തും
‘രാജ്യാന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. ഏറ്റവും ഉയർന്ന തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ വിരമിക്കൽ പ്രസ്താവനയിൽ ബിന്നി പറഞ്ഞു.
Post Your Comments