മനാമ: മനാമയിലെ കൊട്ടാരത്തില്‍ ഓണം ആഘോഷിച്ച് ബഹ്‌റൈന്‍ രാജകുടുംബം. നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിൽ നടന്ന ഓണാഘോഷത്തിന്റെ ആരംഭം. ബഹ്‌റൈന്‍ ഭരണാധികാരിയുടെ മകനായ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തിരിതെളിച്ചു. ഓഫീസിലെ ജീവനക്കാര്‍ക്കൊപ്പമാണ് രാജകുമാരന്‍ ഓണം ആഘോഷിച്ചത്.
സ്റ്റാര്‍വിഷന്‍ ഇവന്റ്സിന്റെ നേതൃത്വത്തില്‍ പൂക്കളമൊരുക്കി തന്റെ ജീവനക്കാര്‍ ഒരുക്കിയ ഓണാഘോഷത്തിലാണ് രാജകുമാരന്‍ മുഖ്യാതിഥിയായി എത്തിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി മലയാളത്തനിമയിലാണ് ജീവനക്കാര്‍ അദ്ദേഹത്തെ വരവേറ്റത്.
ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ല: ജീവിതം വഴിമുട്ടി അഫ്ഗാനിലെ ജനങ്ങള്‍
ഓണാഘോഷത്തോട് അനുബന്ധിച്ച് തിരുവാതിര, മോഹിനിയാട്ടം, മാര്‍ഗംകളി, ഒപ്പന തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഓഫീസിലെ ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിച്ച ഷെയ്ഖ് നാസര്‍, ഓണത്തിന്റെ ചരിത്രവും മലയാളികള്‍ ഓണം ആഘോഷിക്കുന്ന രീതിയുമൊക്കെ തന്റെ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. തുടർന്ന് ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയും എടുത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
Post Your Comments