കാബൂൾ : ബാങ്കുകൾക്ക് മുമ്പിൽ പ്രതിഷേധവുമായി അഫ്ഗാനിസ്താനിലെ ജനങ്ങൾ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ബാങ്കുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ നൂറുക്കണക്കിനാളുകളാണ് ന്യൂ കാബൂൾ ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചത്.
ശമ്പളം കിട്ടിയിട്ട് ആറ് മാസത്തിലേറെ ആയെന്ന് സർക്കാർ ജീവനക്കാർ പറയുന്നു. 200 ഡോളർ മാത്രമാണ് 24 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കുന്നതെന്നും ഇവർ പറഞ്ഞു. നിലവിൽ കാബൂളിലെ പല എടിഎമ്മുകൾക്ക് മുമ്പിലും നീണ്ട നിരയാണ് ഉള്ളത്.
അഫ്ഗാനിസ്താൻ താലിബാന്റെ നിയന്ത്രണത്തിലായതിനു ശേഷം ഓഗസ്റ്റ് 25-നാണ് ബാങ്ക് തുറന്നത്. എന്നാൽ ബാങ്കുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടും പലർക്കും പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.
Post Your Comments