കാബൂൾ: കാബൂൾ വിമാനത്താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ISIS-K അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ISKP) ഏറ്റെടുത്തു. അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ ശ്രമിച്ച അഫ്ഗാൻകാരും കുറഞ്ഞത് 13 യുഎസ് സർവീസ് അംഗങ്ങളും അടക്കം 90 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ, ലോകജനത ഗൂഗിളിൽ തിരഞ്ഞത് ആരാണ് ഐസിസ് – കെ (Isis-K) അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രൊവിന്‍സ് (ISKP) എന്നായിരുന്നു.
അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളേക്കാൾ ഏറ്റവും തീവ്രവും അക്രമാസക്തവുമാണ് ഐസിസ് – കെ. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണിത്. ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്നു 2015 ജനുവരിയിൽ ആണ് സംഘടന സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ജിഹാദികളില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വന്തം സംഘടന വേണ്ടത്ര പരിഗണന നൽകാത്ത അഫ്‌ഗാനിലെ താലിബാൻ അംഗങ്ങളെയാണ് ഇവർ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്.
Also Read:കോവിഡ് നിയമം പാലിക്കാത്ത സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് ചുമച്ച് യുവതി: രണ്ട് വർഷം തടവ്
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സജീവമായ ഐസിസ് അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയായ ഐസിസ്-കെ അമേരിക്കൻ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ ദീർഘകാലമായി ആസൂത്രിതമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
എന്താണ് ISIS-K?
വടക്കുകിഴക്കൻ ഇറാൻ, തെക്കൻ തുർക്ക്മെനിസ്ഥാൻ, വടക്കൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ പഴയ പദത്തിന്റെ പേരിലാണ് ഐസിസ്-കെ എന്ന് സംഘടനയ്ക്ക് പേരിട്ടത്. 2014 അവസാനത്തോടെ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ രൂപം കൊള്ളുകയും അതിക്രൂരമായ പ്രവർത്തിയിലൂടെ കുപ്രസിദ്ധി നേടുകയും ചെയ്തു.
ഇവരുടെ ഭീകരത എത്രത്തോളമുണ്ട്?
പെൺകുട്ടികളുടെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയൊക്കെയായിരുന്നു ഇവർ തകർത്തിരുന്നത്. ഗർഭിണികളെയും നഴ്സുമാരെയും പാർപ്പിച്ചിരുന്ന ഒരു പ്രസവ വാർഡിൽ അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന എല്ലാ ഗർഭിണിമാരെയും നഴ്സുമാരെയും കൊലപ്പെടുത്തി. സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്. അഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.
Post Your Comments