Latest NewsUSANewsInternational

കോവിഡ് നിയമം പാലിക്കാതെ സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് ചുമച്ച് യുവതി: രണ്ട് വർഷം തടവ്

വാഷിങ്ടൺ : കോവിഡ് രോഗിയെന്ന് അവകാശപ്പെട്ട യുവതി നിയമം പാലിക്കാതെ ഭക്ഷണത്തിലേക്ക് ചുമച്ചു. പെൻസിൽവാനിയ സ്വദേശിനിയായ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതിയാണ് ഭക്ഷണത്തിലേക്ക് ചുമച്ചത്. ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് യുവതി മനപൂർവ്വം ചുമക്കുകയായിരുന്നു.

സൂപ്പർമാർക്കറ്റിലെ റാക്കിൽ വെച്ച ഭക്ഷണത്തിൽ ചുമച്ച ശേഷം താൻ കോവിഡ് രോഗിയാണെന്നും ഇവിടെ വന്ന എല്ലാവരെയും കോവിഡ് ബാധിക്കുമെന്നും യുവതി പറഞ്ഞു. ഇതോടെ സൂപ്പർമാർക്കറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പുറത്താക്കുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also  :  നി​യ​ന്ത്ര​ണം​വി​ട്ട പൊ​ലീ​സ് ജീ​പ്പ് കാ​റി​ലി​ടി​ച്ച്‌ ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

അതേസമയം, കോടതിയിൽ കേസിന്റെ വിചാരണ നടന്ന സമയത്ത് താൻ മദ്യപിച്ചിരുന്നു എന്നും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതായും യുവതി പറഞ്ഞു. എന്നാൽ മാപ്പ് സ്വീകരിച്ച കോടതി യുവതിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും അതിന് ശേഷം എട്ട് മാസം പൊലീസ് നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ 30,000 ഡോളർ സൂപ്പർമാർക്കറ്റിന് നൽകണമെന്നും കോടതി യുവതിയോട് അവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button