തിരുവനന്തപുരം: ജല അതോറിറ്റിയ്ക്ക് മാതൃഭാഷയോട് അയിത്തം. ഭരണഭാഷയായ മലയാളത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് ജല അതോരിറ്റി ഈ അയിത്തം പ്രകടിപ്പിച്ചത്. കേരളത്തില്‍ കാലങ്ങളായി ഉപയോഗിക്കുന്ന ‘വെള്ളക്കരം’ എന്ന വാക്കിനാണ് അതോറിട്ടി നിരോധനം ഏര്‍പ്പെടുത്തിയത്.
ആഗസ്റ്റ് 20 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയുടെ എല്ലാ കത്തിടപാടുകളിലും ചര്‍ച്ചകളിലും ‘വെള്ളക്കരം’ എന്ന വാക്കിനു പകരം ‘വാട്ടര്‍ ചാര്‍ജ്’ എന്ന ഇംഗ്ലീഷ് വാക്ക് മാത്രം ഉപയോഗിക്കേണ്ടതാണെന്ന് നിര്‍ദേശിച്ച് അതോറിട്ടി അക്കൗണ്ട്സ് മെംബര്‍ വി. രാമസുബ്രഹ്മണി.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണഭാഷയായ മലയാളം ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം കണക്കിലെടുക്കാതെയാണ് ഈ നടപടി. നീണ്ട വര്‍ഷങ്ങളായി വെള്ളക്കരം എന്ന വാക്കാണ് ജല അതോരിറ്റി ഉപയോഗിക്കുന്നത്.
Post Your Comments