KeralaLatest NewsNews

കേരളത്തിൽ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ട് : സർക്കാർ പ്രഖ്യാപനങ്ങള്‍ കടലാസിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികൾക്ക് ഇനിയും ഓൺലൈൻ പഠന സൗകര്യങ്ങളായിട്ടില്ലെന്ന് റിപ്പോർട്ട്. എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാല്‍ സംവാദ രൂപത്തിലുള്ള ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

Read Also : കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10850 ലിറ്റർ സ്പിരിറ്റ് പിടികൂടി : രണ്ട് പേര്‍ അറസ്റ്റിൽ 

ധനസമാഹാരണത്തിനായി മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയുടെ ഭാഗമായ വിദ്യാകിരണം പോര്‍ട്ടലില്‍ ഇപ്പോഴും ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്തവരുടെ കണക്കില്‍ മാറ്റമില്ല. ഇതുവരെ എത്ര പണം കിട്ടി എന്നും പറയുന്നില്ല. റേഞ്ച് പ്രശ്നം തീര്‍ക്കാന്‍ മുഖ്യമന്ത്രി മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല.

പലതവണ നീണ്ട കണക്കെടുപ്പിനൊടുവില്‍ 4,71,594 പേര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സൂപ്പര്‍താരങ്ങളുമെല്ലാ സ്വന്തം നിലക്ക് മൊബൈല്‍ ചലഞ്ചും ഫണ്ട് സമാഹരണമൊക്കെ നടത്തിയിട്ടും മുഴുവൻ കുട്ടികൾക്കും സഹായങ്ങൾ എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button