KeralaLatest NewsNews

അതിഥി തൊഴിലാളികൾക്ക് മലയാളം പഠിക്കാൻ ഇനി ‘ചങ്ങാതി’യുണ്ട്, ഹെൽപ്പ് ഡെസ്ക് ഒരുങ്ങി

അതിഥി തൊഴിലാളികൾക്ക് മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ചങ്ങാതി

തിരുവനന്തപുരം: വിവിധ തരത്തിലുള്ള ജോലി ആവശ്യങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന തൊഴിലാളികൾ നിരവധിയാണ്. ഇത്തരം തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഭാഷ. ഈ പ്രശ്നം മറികടക്കാൻ കേരളത്തിലെത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക ഹെൽപ്പ് ഡെസ്ക് ഒരുക്കുകയാണ് സാക്ഷരതാ മിഷൻ. ചങ്ങാതി പദ്ധതിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിക്കുന്നത്. മാർച്ച് 14-ന് ശ്രീകാര്യത്ത് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഹെൽപ്പ് ഡെസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന വിശിഷ്ടാതിഥിയാകുന്നതാണ്.

അതിഥി തൊഴിലാളികൾക്ക് മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ, സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018-ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ വർഷവും ഓരോ പ്രദേശത്തെ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ വർഷം തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിലാണ് നടത്തുന്നത്.

Also Read: രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു: അനില്‍ ആന്റണി

തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്കാരം, ആരോഗ്യം, ശുചിത്വം എന്നിവയിൽ സാക്ഷരരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ശ്രീകാര്യത്ത് പ്രത്യേക പഠന ക്ലാസുകൾ ക്രമീകരിക്കുന്നതാണ്. വാർഡ് കൗൺസിലർ സ്റ്റാൻഡി ഡിക്രൂസിന്റെ ഓഫീസിനോട് ചേർന്നാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button