കുറഞ്ഞ കാലയളവുകൊണ്ട് മികച്ച ജനപ്രീതി നേടിയ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ഒന്നാണ് മീഷോ. കൂടാതെ, സാധാരണക്കാരുടെ ഷോപ്പിംഗ് വെബ്സൈറ്റ് എന്ന നിലയിലേക്ക് ഉയരാനും മീഷോയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മീഷോ. ഇനി മലയാളം ഉൾപ്പെടെ ഇന്ത്യയിലെ എട്ട് പ്രാദേശിക ഭാഷകളിൽ മീഷോയുടെ സേവനം ലഭ്യമാകും.
പ്രാദേശിക ഭാഷകൾ അവതരിപ്പിക്കുന്നതോടെ, ഉപഭോക്താക്കൾ നേരിടുന്ന ഭാഷ തടസങ്ങൾ നീക്കം ചെയ്ത് ഇ- കൊമേഴ്സ് സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ഭാഷകൾ. പ്രാദേശിക ഭാഷകളുടെ കടന്നുവരവ് കൂടുതൽ ജനങ്ങളെ ഇ- കൊമേഴ്സ് രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
Also Read: മുഹറം ഘോഷയാത്രയ്ക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി: 4 പേർ അറസ്റ്റിൽ
മീഷോ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്താനും, ഉൽപ്പന്ന വിവരങ്ങളിലേക്ക് പ്രവേശിക്കാനും, ഓർഡറുകൾ നൽകാനും, ട്രാക്ക് ചെയ്യാനും, പേയ്മെന്റുകൾ നടത്താനും മറ്റ് ആവശ്യങ്ങൾക്കും ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാൻ കഴിയും.
Post Your Comments