ദുബായ്: ഞായറാഴ്ച്ച സ്‌കൂളുകൾ തുറക്കാനിരിക്കെ വിലക്കുറവിന്റെ വിസ്മയം തീർത്ത് ദുബായിയിലെ വ്യാപാരികൾ. സ്‌കൂൾ തുറക്കലിനോടനുബന്ധിച്ച് വലിയ ഡിസ്‌കൗണ്ടാണ് വ്യാപാരികൾ നൽകുന്നത്.
Read Also: യുഎഇ ഗോൾഡൻ വിസ ലഭിച്ച ആദ്യ അഫ്ഗാൻ വിദ്യാർത്ഥി: പ്രതീക്ഷയുടെ കിരണമെന്ന് ഉസ്മാൻ സ്പീൻ ജാൻ
ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബേബിഷോപ്പ് റീട്ടെയിൽ സ്റ്റോറുകൾ ദുബായിലെ അവരുടെ സ്റ്റോറുകളിലുടനീളം 100-ലധികം ബ്രാൻഡുകളും 1,000-ലധികം വ്യത്യസ്ത ഉത്പന്നങ്ങൾ ബാക്ക്് ടു സ്‌കൂൾ സെയിലിൽ വിറ്റഴിക്കുന്നുണ്ട്.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്റ്റോറുകൾ സന്ദർശിച്ച് സുരക്ഷിതമായി ഷോപ്പിംഗ് നടത്തുന്നതിന് എല്ലാ കോവിഡ്-സുരക്ഷാ പ്രോട്ടോക്കോളുകളും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒന്നര വർഷത്തോളമുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം വീണ്ടും സ്‌കൂളുകൾ തുറക്കുമ്പോൾ ഉത്പന്നങ്ങൾക്ക് ആവശ്യമേറിയിരിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
Read Also: മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
അതേസമയം കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ സ്‌കൂളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യുഎഇ ഭരണകൂടം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾ ക്ലാസുകളിലേക്കെത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.
Read Also: മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
Post Your Comments