Latest NewsUAENewsInternational

യുഎഇ ഗോൾഡൻ വിസ ലഭിച്ച ആദ്യ അഫ്ഗാൻ വിദ്യാർത്ഥി: പ്രതീക്ഷയുടെ കിരണമെന്ന് ഉസ്മാൻ സ്പീൻ ജാൻ

ദുബായ്: യുഎഇയുടെ ഗോൾഡൻ വിസ നേടി അഫ്ഗാൻ വിദ്യാർത്ഥി. ഉസ്മാൻ സ്പീൻ ജാൻ എന്ന വിദ്യാർത്ഥിയാണ് യുഎഇയുടെ ഗോൾഡൻ വിസ നേടിയത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. ഗോൾഡൻ വിസ നേടുന്ന ആദ്യ അഫ്ഗാൻ വിദ്യാർത്ഥിയാണ് ഉസ്മാൻ.

Read Also: മൈസൂർ കൂട്ട ബലാത്സംഗം: മലയാളി വിദ്യാർഥികൾ പരീക്ഷ പോലുമെഴുതാതെ ഒളിവിൽ, കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം

യുഎഇ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗിൽ ബിരുദം നേടിയ ശേഷമാണ് ഉസ്മാന് ഗോൾഡൻ വിസ ലഭിച്ചത്. ഏറെ സന്തോഷകരമായ നിമിഷമായിരുന്നെങ്കിലും തന്റെ രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥ കാരണം അതീവ ദു:ഖിതനായിരുന്നു ഉസ്മാൻ. തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും 10 ദിവസങ്ങൾ കൊണ്ടാണ് ഗോൾഡൻ വിസയ്ക്കായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതെന്നും ഉസ്മാൻ പറയുന്നു.

അഫ്ഗാനിലെ അവസ്ഥ കാണുമ്പോൾ അതിയായ ദു:ഖമുണ്ട്. യുഎഇ ഗോൾഡൻ വിസ ലഭിച്ച വാർത്ത യുഎഇയിലുള്ള അഫ്ഗാൻ സ്വദേശികൾക്ക് പ്രതീക്ഷയുടെ കിരണമാണ് നൽകുന്നതെന്നും ഉസ്മാൻ വ്യക്തമാക്കി.

Read Also: മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button