NattuvarthaLatest NewsKeralaNewsIndia

മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന

പ്രതികളെന്ന് സംശയിക്കുന്നവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ല

ബെംഗളൂരു: മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ അന്വേഷണം കേരളത്തിലേക്കെന്ന് സൂചന. സംഭവശേഷം മൈസൂരിൽ നിന്ന് കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കേസിൽ ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്നവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നും ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണെന്നും പോലീസ് പറഞ്ഞു.

പ്രതികൾ നാട്ടുകാരായിരിക്കാമെന്ന സംശയത്തിൽ സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പ്രദേശവാസികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും പ്രദേശവാസികൾക്ക് പങ്കില്ലെന്ന് പോലീസിന് വ്യക്തമായി.

അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സെപ്റ്റംബർ അഞ്ച് മുതൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. സംഭവസമയത്ത് സ്ഥലത്ത് ആക്ടീവായിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് എത്തുകയായിരുന്നു. ഇതിൽ മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും അന്വേഷണം എത്തുകയായിരുന്നു.

കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐജി നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഐജി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button