COVID 19ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍ ഒരാളെ വീതം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംസ്ഥാനത്ത് അത് ആറ് രോഗികളില്‍ ഒരാള്‍ വീതമാണെന്നും ഇന്ത്യയിലിത് 33ല്‍ ഒരാളാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

Also Read:ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ പാലം തകർന്നു : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

കേരളത്തില്‍ കൊവിഡ് രേഖപ്പെടുത്തുന്നതും, മരണങ്ങളും സുതാര്യമാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരമാവധി ആളുകളെ രക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ കാര്യത്തില്‍ പരമാവധി ജാഗ്രത വേണം. ഇന്ന് 1.70 ലക്ഷം പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഊർജ്ജിതമാണെന്ന് സർക്കാർ വാദിക്കുമ്പോഴും കൂടിക്കൊണ്ടിരിക്കുന്ന കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button