Latest NewsNewsIndia

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ പാലം തകർന്നു : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കനത്ത മഴ തുടരുകയാണ്. മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-റിഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി.

ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-റിഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്.

Read Also  :  നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട ഭാരതത്തിന്റെ ദേവിശക്തി ഓപ്പറേഷൻ

ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി. തപോവൻ മുതൽ മലേത വരെയുള്ള ദേശീയപാതയും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ അടച്ചു. മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button