കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിവാഹം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി നൽകിയ ഹർജി വിശാലബെഞ്ചിന് വിട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച്. വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് യുവതി ഹർജി നൽകിയത്. തിരുവനന്തപുരം സ്വദേശിനി ധന്യ മാര്ട്ടിന് നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
Also Read:ഓണക്കിറ്റിൽ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടി : സിപിഎം നേതാക്കൾക്കെതിരെ നടപടി
വിവാഹം ഉറപ്പിച്ചതിനു ശേഷം പലർക്കും രാജ്യം വിട്ട് പോകേണ്ടിവരുന്നുണ്ട്. ചിലർക്ക് നാട്ടില്‍ എത്താനാകാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പ്രായോഗിക പരിഹാരം ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു. സ്പെഷല്‍ മാര്യേജ് ആക്ടിലെ 11, 12 വകുപ്പുകള്‍ പ്രകാരം നേരിട്ട് ഹാജരാകാതെ വിവാഹം നടത്തണമെന്ന ആവശ്യം ഹൈക്കോടതി പലപ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഉത്തരവുകള്‍ ശരിയാണെന്ന് കരുതാനാവില്ല. ഈ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യം പരിഗണിച്ചാണ് ഹർജി വിശാല ബെഞ്ചിന് വിട്ടത്.
ക്രിമിനല്‍ കേസിലെ സാക്ഷിയുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്താമെങ്കില്‍ വിവാഹവും അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിലവിലെ ഇന്ത്യൻ സാംസ്കാരിക രീതിയെ ഇത് കാര്യമായി ബാധിക്കുമെന്നും, ഈ ആവശ്യം സമ്മതിക്കരുതെന്നുമാണ് പലരുടെയും വാദം.
Post Your Comments