Latest NewsNewsIndia

വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തിക്കൊടുത്ത് ഭാര്യ: വൈറൽ വീഡിയോ

തിരുപ്പതി: ഭർത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭർത്താവിനെ ഒന്നിപ്പിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലാണ് കൗതുകകരമായ സംഭവം നടന്നത്. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാൺ ആണ് കഥാനായകൻ. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്. വിശാഖപട്ടണത്ത് നിന്ന് നിത്യശ്രീയെന്ന യുവതി എത്തിയതോടെയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്.

വിമലയുടെ അടുത്തായിരുന്നു നിത്യശ്രീ എത്തിയത്. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാണോ മറക്കാനോ തനിക്ക് സാധിച്ചില്ലെന്നും ഇവർ പറഞ്ഞു. പിന്നീട് സംഭവിച്ചതൊക്കെ ഒരു സിനിമ പോലെ അപ്രതീക്ഷിതമായിരുന്നു.

കാമുകിയെകൊണ്ട് തന്റെ ഭർത്താവിനെ വിവാഹം കഴിപ്പിക്കാൻ വിമല തീരുമാനിച്ചു. ബന്ധുക്കളുടെ എല്ലാം എതിർപ്പിനെ അവഗണിച്ച് വിമല തന്നെ അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു. മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തതും വിമല തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button