കാസർകോട് : ഓണക്കിറ്റിൽ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടി എത്തിച്ച സിപിഎം നേതാക്കൾക്കെതിരെ നടപടി. ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരവരട്ടി വിവാദത്തിൽ സിപിഎം മാണിയാട്ട് ലോക്കൽ കമ്മിറ്റി അംഗം പിടി അനിതയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. മാണിയാട്ട് ബ്രാഞ്ച് അംഗം ടിവി ബാലനെ താക്കീത് ചെയ്തു.
ജില്ലയിൽ വിതരണം ചെയ്ത ഓണക്കിറ്റിൽ ഭാഗ്യധാര കുടുംബശ്രീയുടെ ശർക്കരവരട്ടി എന്ന ലേബൽ ഉള്ള ശർക്കരവരട്ടി ആണ് വിതരണം ചെയ്തത്. ഓണക്കിറ്റ് വിതരണം തുടങ്ങിയതോടെയാണ് കുടുംബശ്രീ അംഗങ്ങൾ പോലും ഈ കാര്യങ്ങൾ അറിഞ്ഞത്.
ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കുടുംബശ്രീയുടെ പേരിൽ ശർക്കരവരട്ടി ഉണ്ടാക്കി ഓണക്കിറ്റ് വഴി വിൽപ്പന നടത്തുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉൽപന്നമാണ് സർക്കാർ ഓണകിറ്റ് വഴി വിതരണം ചെയ്തതെന്ന ആക്ഷേപം ഉയരുകയാണ്.
Post Your Comments