ബെർലിൻ: ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത 12 ഗോളുകൾക്കാണു ബ്രെമർ എസ്വിയെ ബയേൺ തകർത്തത്. രണ്ടാംനിര ടീമുമായി ഇറങ്ങിയാണ് ബയേൺ മ്യൂണിക്ക് തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്.
എഴുപത്തിയാറാം മിനിറ്റിൽ പ്രതിരോധ താരം ചുവപ്പ് കാർഡ് കണ്ട് മടങ്ങിയ അവസാന 14 മിനിറ്റ് 10 പേരുമാണ് ബ്രെമർ മത്സരം പൂർത്തിയാക്കിയത്. ഏഴു മാറ്റങ്ങളുമായാണ് ബയേൺ കളത്തിലിറങ്ങിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വാ കിമ്മിച്ച്, തോമസ് മുള്ളർ, നിക്ലാസ് സൂൾ, ലിറോയ് സാനെ എന്നിവർ മാത്രമേ ഫസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരുന്നുള്ളൂ. കളിതുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബയേൺ ആദ്യ ഗോൾ നേടി.
Read Also:- ഇതിലും നല്ല ബോയ്ഫ്രണ്ടിനെ എവിടെ കിട്ടും? വെര്‍ച്വല്‍ കാമുകനെ സ്വന്തമാക്കി ചൈനീസ് പെൺകുട്ടികൾ
കാമറൂൺ താരം ചൗപോ മോട്ടിങ്ങാണ് ഗോൾ സ്കോറിങിന് തുടക്കമിട്ടത്. നാലു ഗോളുകൾ നേടുകയും, മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ചൗപോ കളിയിലെ താരമായി. 8, 28, 35, 82 മിനിറ്റുകളിലായിരുന്നു ചൗപോയുടെ ഗോളുകൾ. ജർമൻ കൗമാര താരം ജമാൽ മുസിയാല(16,48) ഇരട്ട ഗോളുകൾ നേടിയപ്പോൾ മാലിക് ഡിൽമൻ, സാനെ, മൈക്കൽ കുയ്സൻസ്, ബൗന സാർ, ടൊലീസൊ എന്നിവരും ബയേണിനായി വലകുലുക്കി.
Post Your Comments