KeralaNattuvarthaLatest NewsNews

തൃശ്ശൂരിനെ ചേർത്തു പിടിച്ച് സുരേഷ് ഗോപി: ശക്തൻ മാർക്കറ്റ് വികസനത്തിന്‌ എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ചു

തൃശ്ശൂർ: ശക്തൻ മാർക്കറ്റ് വികസനത്തിന്‌ എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ച് സുരേഷ് ഗോപി. മത്സ്യ, പച്ചക്കറി മാർക്കറ്റുകളുടെ വികസനത്തിനാണ് തുക അനുവദിക്കുക. മാർക്കറ്റ് പുതുക്കിപ്പണിയുന്നതിന് തുക അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു.

Also Read:കോവിഡ് വാക്‌സിൻ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ നഗരത്തിനുള്ളിലെ ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. എന്നാൽ അധികാരികളിൽ നിന്ന് യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്ന് മാത്രമല്ല ദിനം പ്രതി മാർക്കറ്റ് കൂടുതൽ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ സുരേഷ് ഗോപി പ്രശ്നപരിഹാരം ഏറ്റെടുക്കാമെന്ന് ജനങ്ങളോട് പറയുകയായിരുന്നു.

തകർന്ന കെട്ടിടങ്ങളും, വെള്ളം കെട്ടിക്കിടക്കുന്ന അഴുക്കു ചാലുകളും മാർക്കറ്റിലെ ജനങ്ങളുടെ തീരാവേദനകളായിരുന്നു. സാധാരണക്കാരായ കച്ചവടക്കാരുടെ ആശ്രയമായ ശക്തൻ മാർക്കറ്റിന്റെ കാലങ്ങളായുള്ള അപചയത്തിനാണ് സുരേഷ് ഗോപിയിലൂടെ ഇപ്പോൾ പുതിയ മുഖം കൈവരിക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button