തിരുവനന്തപുരം: പിണറായി സർക്കാരിന് താക്കീതുമായി സി പി എം രംഗത്ത്. ഒറ്റയ്ക്ക് അധികാരകേന്ദ്രമാകരുത്, ഓരോ വകുപ്പിനും മന്ത്രിമാരുണ്ട്, അവരും അവരുടെ മേഖലകളെ ഭംഗിയാക്കാൻ ശ്രമിക്കട്ടെയെന്നാണ് താക്കീത്. തുടര്‍ഭരണം വരുമ്പോള്‍ സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകുമെന്നും സി പി എം നേതൃത്വം അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന് സംസ്ഥാന സമിതി അംഗീകരിച്ച ‘സംസ്ഥാന സര്‍ക്കാറും വര്‍ത്തമാനകാല കടമകളും’ എന്ന രേഖയിലാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്നത്.
Also Read:പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
‘തുടര്‍ഭരണമുണ്ടാകുമ്പോള്‍ സ്വാഭാവികമായും സ്ഥാപിത താല്പര്യക്കാര് പല വഴിയിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇത് മനസ്സിലാക്കാന്‍ കഴിയണം. ഭരണത്തിന് നേതൃത്വം കൊടുക്കേണ്ടത് മന്ത്രിമാരാണ്. ഓരോ വകുപ്പിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊണ്ട് ഇടപെടാന്‍ മന്ത്രിമാര്‍ക്ക് കഴിയണം. അതത് വകുപ്പുതലത്തില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ അത്തരത്തില്‍ പരിഹരിക്കാന്‍ കഴിയണം’.
ഓഫീസില്‍ വരുന്നവരോട് നല്ല നിലയില്‍ പെരുമാറണം. പരാതികള്‍ ഫോണില്‍ സ്വീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പി.എസ്.സി റാങ്ക് പട്ടികയിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിക്കണം. വര്‍ക്കിങ് അറേഞ്ച്മെന്റ് നിരുത്സാഹപ്പെടുത്തണം. താഴ്ന്ന ശമ്പള നിരക്കിലുള്ള തസ്തികകളില്‍ ഉയര്‍ന്ന ശമ്പള നിരക്കുള്ള തസ്തികകളിലുള്ളവരെ ഡെപ്യൂട്ടേഷന് അയക്കുന്ന രീതി ഉണ്ടാകരുത്. സ്ഥലംമാറ്റം നിയമാനുസൃതമാകണം. സ്പെഷല്‍ ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തണം. പൊതുവായ പ്രശ്നങ്ങളില്‍ പൊതു ഓര്‍ഡറുകള്‍ പുറപ്പെടുവിക്കണം. സര്‍ക്കാറിനെതിരായ പ്രചാരണങ്ങള്‍ക്ക് അതത് ഘട്ടത്തില്‍തന്നെ മറുപടി നല്‍കണം. ഉദ്യോഗസ്ഥ മേധാവിത്വത്തെയും ചുവപ്പുനാടകളില്‍ കുരുങ്ങി നിലക്കുന്ന പ്രവര്‍ത്തനത്തെയും മറികടന്ന് ജനകീയ സംവിധാനമായി സര്‍ക്കാറിനെ മാറ്റിയെടുക്കാന്‍ സവിശേഷ ശ്രദ്ധയുണ്ടാകണമെന്നും താക്കീതിൽ പറയുന്നു.
Post Your Comments