കുണ്ടറ: സാമ്പത്തിക ബാധ്യത മൂലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്തത്. 47 വയസായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്.
സ്വന്തം വസ്തു ഈട് നല്‍കിയാണ് ഇദ്ദേഹം സ്ഥാപനം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കോവിഡ് മൂലം സാമൂഹിക പരിസ്ഥിതിയിൽ വന്ന മാറ്റം സ്ഥാപനത്തെയും ബാധിച്ചിരുന്നു. ഇതോടെയായിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സുമേഷ് എത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യകൾ കേരളത്തിൽ അധികരിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് വരുത്തിവച്ച നഷ്ടങ്ങളിൽ നിന്ന് കരകയറാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments