കോട്ടയം: മാപ്പിള കലാപത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്രകാരനും ഐസിഎച്ച്‌ആര്‍ അംഗവുമായ ഡോ.ഐസക്. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ലെന്നും പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ദേശീയതയ്ക്കു വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന്‍ ഉണ്ടാക്കാനുള്ള യുദ്ധമായിരുന്നു മാപ്പിള ലഹളയെന്ന് പ്രമുഖ മാധ്യമത്തിനു നൽകിയ റിപ്പോർട്ടിലാണ് തെളിവുകൾ സഹിതം ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
1921ലെ മാപ്പിള കലാപത്തില്‍ ഉള്‍പ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഇതേ കാര്യം ചൂണ്ടിക്കാട്ടി ഐസിഎച്ച്‌ആറിന് താന്‍ 2016ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായി ഡോ.ഐസക് പറയുന്നു.
1981 ഡിസംബര്‍ അഞ്ചിന് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. കേരളത്തിലെ മുന്നണി രാഷ്ട്രീയ താത്പര്യത്തിനായാണ് മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments