Latest NewsKeralaNattuvarthaNews

ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര്: എംബി രാജേഷിന്റെ വാദം പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

അത് രാജേഷിന് അറിയില്ലായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ വായനക്കുറവ് എന്നേ പറയാനുള്ളൂ

പാലക്കാട്: ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്ന സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടണം എന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് രാജേഷല്ലെന്നും രാജേഷ് ഈ ആവശ്യം ഉന്നയിക്കുന്നതിനു മൂന്നു വർഷം മുൻപ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു എന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. അത് രാജേഷിന് അറിയില്ലായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ വായനക്കുറവ് എന്നേ പറയാനുള്ളൂ എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് ധീരദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇന്റർനാഷണൽ എയർപോർട്ട് എന്നു മാറ്റാൻ ശ്രമിച്ചുകൂടേ? എന്നും ശ്രീജിത്ത് ചോദിക്കുന്നു. പാർലമെന്റിൽ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും എം ബി രാജേഷ് ഉയർത്തിയ വാദങ്ങൾക്ക് ശ്രീജിത്ത് വസ്തുതകൾ നിരത്തി മറുപടി നൽകുന്നുണ്ട് .

സംഗതി ഒരു തർക്കവിഷയമാക്കിയത് സിപിഎമ്മും കോൺഗ്രസുമാണെന്നും പ്രതിമയ്ക്കുള്ള പണം സിപിഎം പിരിച്ചു നൽകുമെന്ന് എംപി മുഹമ്മദ് സലിം പറഞ്ഞപ്പോൾ എന്നാൽ പണം പഞ്ചാബ് നൽകുമെന്ന് കേന്ദ്രമന്ത്രി എം എസ് ഗിൽ പറയുകയായിരുന്നു എന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. അവസാനം സ്പീക്കർ ഇടപെട്ടാണ് തർക്കം തീർത്തതെന്നും പണം പാർലമെന്റ് ഫണ്ടിൽ നിന്ന് കണ്ടെത്താം എന്നു പറയുകയായിരുന്നു എന്നും ശ്രീജിത്ത് കൂട്ടിച്ചേർക്കുന്നു. പ്രതിമയ്ക്കായി സിപിഎം പിരിച്ച ഒരു കോടി രൂപ എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിച്ചുകാണും എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മതസ്വാതന്ത്ര്യം, താടി വയ്ക്കാൻ അനുവദിക്കണമെന്ന് പൊലീസുകാരന്റെ ഹര്‍ജി: കോടതിയുടെ മറുപടി ഇങ്ങനെ

എം ബി രാജേഷിന്റെ പത്രപ്രസ്താവന കണ്ടു. രണ്ടുകാര്യങ്ങൾ, ഒപ്പം ഒരു നിർദ്ദേശവും.
2017ൽ അദ്ദേഹം ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടത്രേ. അർഹനല്ലാത്ത മറ്റൊരാളിന്റെ പേര് നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നെന്ന് അറിഞ്ഞതു കൊണ്ടാണ് ഈ ആവശ്യം ഉയർത്തിയത് എന്നാണ് രാജേഷ് പറയുന്നത്. എന്താണ് വാസ്തവം?
വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടണം എന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് രാജേഷല്ല. ചണ്ഡിഗഡ് വിമാനത്താവള നിർമ്മാണത്തിൽ പഞ്ചാബിനും ഹരിയാനയ്ക്കും തുല്യ നിക്ഷേപമാണ് ഉള്ളത്. രാജേഷ് ഈ ആവശ്യം ഉന്നയിക്കുന്നതിനു മൂന്നു വർഷം മുൻപ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്ന മംഗൾ സെന്നിന്റെ പേരിടാൻ ആയിരുന്നു ഹരിയാനയുടെ താല്പര്യം. എന്നാൽ ഭഗത് സിങ്ങിന്റെ പേരിടാമെന്ന പഞ്ചാബിന്റെ നിർദ്ദേശം ഹരിയാന അംഗീകരിക്കുകയും ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് ചണ്ഡിഗഡ് എന്ന് പേരിടാമെന്ന് തീരുമാനിക്കുകയും ചെയ്തു.

എന്നാൽ പഞ്ചാബ് അതിനു സമ്മതിച്ചില്ല. ഷഹീദ് ഇ അസം സർദാർ ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് മൊഹാലി എന്ന് പേരിടണമെന്ന് പഞ്ചാബ് തീരുമാനിച്ചു. ഇതിലെ മൊഹാലി എന്നത് പഞ്ചാബിന്റെ മാത്രം സ്ഥലമായതിനാൽ സ്ഥലപ്പേര് പൊതുവായ ചണ്ഡിഗഡ് എന്നുമാത്രം വെക്കണമെന്നും ഹരിയാന ആവശ്യപ്പെട്ടു. ചുരുക്കി പറഞ്ഞാൽ തർക്കവും താമസവും ഭഗത് സിങ്ങിന്റെ പേരിടുന്നതിൽ അല്ല, സ്ഥലപ്പേര് കൂടെ ചേർക്കുന്നതിലാണ്. ഈ കാര്യങ്ങളെല്ലാം രാജേഷ് പാർലമെന്റിൽ ആവശ്യം ഉന്നയിക്കുന്നതിനു മുൻപ് നടന്നതാണ്. അത് രാജേഷിന് അറിയില്ലായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ വായനക്കുറവ് എന്നേ പറയാനുള്ളൂ. ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് ധീരദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇന്റർനാഷണൽ എയർപോർട്ട് എന്നു മാറ്റാൻ ശ്രമിച്ചുകൂടേ?
രാജേഷ് പറയുന്ന മറ്റൊരു കാര്യം പാർലമെന്റിൽ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള താല്പര്യം സിപിഎമ്മിനു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് അവരുടെ ശ്രമഫലമായി 2008ൽ പൂർത്തിയായെന്നുമാണ്. എന്താണ് വാസ്തവം?

കോവിഡ് നിയന്ത്രണം: കല്യാണത്തിന് ക്ഷണിക്കാത്ത നവവരനെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി

സംഗതി ഒരു തർക്കവിഷയമാക്കിയത് സിപിഎമ്മും കോൺഗ്രസുമാണ്. പ്രതിമയ്ക്കുള്ള പണം സിപിഎം പിരിച്ചു നൽകുമെന്ന് എംപി മുഹമ്മദ് സലിം പറഞ്ഞു. എന്നാൽ പണം പഞ്ചാബ് നൽകുമെന്ന് കേന്ദ്രമന്ത്രി എം എസ് ഗിൽ പറഞ്ഞു. അവസാനം സ്പീക്കർ ഇടപെട്ടാണ് തർക്കം തീർത്തത്. പണം പാർലമെന്റ് ഫണ്ടിൽ നിന്ന് കണ്ടെത്താം എന്നു പറഞ്ഞു. പ്രതിമയ്ക്കായി സിപിഎം ഒരു കോടി രൂപ പിരിച്ചെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. ആ പണം എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിച്ചുകാണും, അല്ലേ രാജേഷേ?
ഇനി രാജേഷിനോട് ഒരു നിർദ്ദേശം. നമ്മുടെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഡയസിനു മുകളിൽ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന ഒരു സ്ഥലമുണ്ട്. പ്രണാബ് മുഖർജി സ്ഥാനമൊഴിഞ്ഞ ശേഷം അത് ഒഴിഞ്ഞു കിടക്കുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടും അവിടെ ചിത്രം വച്ചിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്. അവിടെ നമുക്ക് രാഷ്ട്രപതിയുടെ ചിത്രം വച്ചുകൂടേ? അദ്ദേഹവും കെ ആർ നാരായണനെ പോലെ ഒരു ദളിതനല്ലേ? ചിത്രം വരപ്പിക്കണമെങ്കിൽ മുഹമ്മദ് സലിം മുന്നിട്ട് ഇറങ്ങണമെന്നില്ലല്ലോ. നമുക്ക് പണം കണ്ടെത്തിക്കൂടേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button