Latest NewsKeralaIndiaNews

കോവിഡ് നിയന്ത്രണം: കല്യാണത്തിന് ക്ഷണിക്കാത്ത നവവരനെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി

മർദ്ദനത്തിൽ യുവാവിന്റെ കണ്ണിനും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്

ഭോപ്പാല്‍: കോവിഡ് നിയന്ത്രണം മൂലം വിവാഹത്തിന് ക്ഷണിക്കാത്തതിന് സുഹൃത്ത് മര്‍ദ്ദിച്ചതായി നവവരന്റെ പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ദേഹത് പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരന്റെ സുഹൃത്തും പ്രതിയുമായ നരേന്ദ്ര കുശ് വാഹയ്‌ക്കെതിരെ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രമായിരുന്നു കല്യാണത്തിന് ക്ഷണിച്ചതെന്നും വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് സുഹൃത്ത് കുശ്വന്ത് മര്‍ദ്ദിച്ചതെന്നും 22 കാരനായ നവവരൻ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതുകൊണ്ടാണ് വിവാഹത്തിന് വിളിക്കാതിരുന്നെതെന്ന് യുവാവ് പറഞ്ഞെങ്കിലും സുഹൃത്ത് ഇത് വകവയ്ക്കാതെ കുപിതനായി മർദ്ദിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

വിവാഹത്തിന് ക്ഷണിക്കാഞ്ഞതിന്റെ പരിഭവം മാറാൻ മദ്യം വാങ്ങാനായി 500 രുപ നല്‍കണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടെന്നും നൂറ് രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് മര്‍ദ്ദനം തുടരുകയായിരുന്നു എന്നും യുവാവ് പറഞ്ഞു. മർദ്ദനത്തിൽ യുവാവിന്റെ കണ്ണിനും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button