തിരുവനന്തപുരം: പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ അനിയൻ അഷ്‌റഫ് അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാർത്ത വലിയ ചർച്ചയായിരുന്നു. വിദേശത്തെത്തിയ മമ്മൂട്ടിയും മോഹൻലാലും യു.എ.ഇ. ഭരണകൂടത്തിൽനിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. എന്നാൽ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ചിലർ. യൂസഫ് അലിയും പ്രമുഖ നടന്മാരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾക്ക് താഴെയാണ് ഇവരെ വിമർശിച്ചുകൊണ്ട് പലരും രംഗത്തു വന്നത്.
യൂസഫലി ഓക്കേ, മറ്റു രണ്ടു പേർ കേരളത്തിന് വേണ്ടി എന്ത് ചെയ്തു എന്നതാണ് ശ്രദ്ധേയമായ ഒരു കമന്റ്. സാമൂഹ്യപരമായ ഒരു കാര്യത്തിലും പ്രത്യക്ഷമായി പ്രതികരിക്കാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അവരുടെ അത്തരത്തിലുള്ള ഒരു തീരുമാനമായിരിക്കാം ഈ രീതിയിൽ വിമർശനങ്ങളെ രൂപപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക.
ഇന്നലെയാണ് മമ്മൂട്ടിയും മോഹൻലാലും യു.എ.ഇ. ഭരണകൂടത്തിൽനിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയിൽ നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ വിസ ലഭ്യമാക്കുന്നതിന് മുന്‍കൈ എടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കും മമ്മൂട്ടിയും മോഹന്‍ലാലും നന്ദി പറഞ്ഞു.
Post Your Comments