Latest NewsIndiaInternational

സിഖ്‍ വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചു, ആചാരമായി ഏറ്റുവാങ്ങി കേന്ദ്രമന്ത്രിമാര്‍

ഹര്‍ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് വിമാനത്താവളത്തിന് പുറത്തെത്തിച്ചു.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിമാര്‍ ഏറ്റുവാങ്ങി. മൂന്ന് പകര്‍പ്പുകളാണ് എത്തിച്ചത്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും വി.മുരളീധരനും ബിജെപി നേതാക്കളും ചേര്‍ന്നാണ് ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് ആചാരമായി ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഹര്‍ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് വിമാനത്താവളത്തിന് പുറത്തെത്തിച്ചു.

ഗുരുനാനാക്ക് തന്റെ ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യയും പ്രാര്‍ത്ഥനകളുമാണ് ഗുരുഗ്രന്ഥസാഹിബിന്റെ പ്രധാന ഉള്ളടക്കം. ഈ ഗ്രന്ഥത്തില്‍ 1430 ഓളം പദ്യങ്ങള്‍ ഉണ്ട്. ദൈവനാമം വാഴ്‌ത്തുന്ന വാണി എന്നറിയപ്പെടുന്ന ശ്ലോകങ്ങളുടെ ഒരു വലിയ ശേഖരമാണ്‌ ഗുരു ഗ്രന്ഥ സാഹിബ്.

1666-1708 കാലയളവില്‍ ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരില്‍ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും താജിക്കിസ്താനിലെത്തിയ 78 പേരെയും കൊണ്ടുവന്ന എയര്‍ഇന്ത്യാ വിമാനത്തിലാണ് ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പും കൊണ്ടുവന്നത്. 25 ഇന്ത്യക്കാർ ഈ വിമാനത്തിലുണ്ടായിരുന്ന. ഇതിൽ 22 പേരും സിഖ് മതവിശ്വാസികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button