COVID 19KeralaNattuvarthaLatest NewsNews

പ്രതിരോധത്തിലെ പാളിച്ചകൾ മറയ്ക്കാൻ ടെസ്റ്റുകൾ കുറച്ചു, വാക്‌സിനേഷനും മന്ദഗതിയിൽ: നാലാഴ്ച നിർണ്ണായകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ മറയ്ക്കാനാണ് സർക്കാർ ടെസ്റ്റുകൾ വെട്ടിക്കുറച്ചതെന്ന ആരോപണം ശക്തമാകുന്നു. സംസ്ഥാനത്തെ വാക്‌സിനേഷൻ സംവിധാനവും നിലവിൽ മന്ദഗതിയിലാണ് നടക്കുന്നത്. ഓണത്തിന് നൽകിയ ഇളവുകൾ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നും സർക്കാർ അത്‌ മറച്ചു വയ്ക്കാനാണ് ടെസ്റ്റുകൾ കുറയ്ക്കുന്നത് എന്നുമാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

Also Read:വിരാട് കോഹ്‌ലിയുടെ പ്രവചനം തെറ്റിയില്ല: അലൻ ഡൊണാൾഡ്

അതേസമയം, സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കണമെന്നുള്ളതു കൊണ്ടാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചതെങ്കിലും പലയിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായതായി ശ്രദ്ധയില്‍പെട്ടതായി മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ വിളിച്ചിട്ടുണ്ട്. ‘അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. ഓണാവധിക്കു ശേഷം സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം’ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button