
ലണ്ടൻ: സമകാലിക ക്രിക്കറ്റിലെ പേസ് ബൗളർമാരിൽ മുമ്പനായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുൻ താരം അലൻ ഡൊണാൾഡ്. വെള്ളിടി എന്ന് വിളിപ്പേരുള്ള ഡൊണാൾഡ് ഏതു ബാറ്റിങ് നിരയിലും ഭീതി വിതയ്ക്കും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരിക്കൽ പറഞ്ഞ കാര്യം യാഥാർത്ഥ്യമായെന്നാണ് ഡൊണാൾഡ് വെളിപ്പെടുത്തുന്നത്.
‘2015ൽ വിരാട് കോഹ്‌ലി ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നു. ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ടീം ആകുമെന്നാണ് കോഹ്‌ലി അന്ന് പ്രവചിച്ചത്. കോഹ്‌ലിയ്ക്ക് തെറ്റിയില്ല’ ഡൊണാൾഡ് പറഞ്ഞു.
Read Also:- ശാസ്ത്രിയുടെ പകരക്കാരനാവാൻ ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപ്പണർ
കോഹ്‌ലിയ്ക്ക് ലക്ഷ്യബോധമുണ്ടായിരുന്നു. ഇന്ത്യൻ ടീമിനെ ഏറ്റവും കായികക്ഷമതയുള്ളതാക്കണമെന്ന് അയാൾ പറഞ്ഞു. വിദേശത്ത് തിളങ്ങാൻ സാധിക്കുന്ന ആരെയും തോൽപ്പിക്കാൻ കഴിയുന്ന മഹത്തായ ഒരു ടീം. മികച്ച ബോളിങ് ആക്രമണനിരയുള്ള ഒരു ടീമായിരിക്കും അത് സാധ്യമാക്കുകയെന്ന് കോഹ്‌ലി വ്യക്തമാക്കിയതായും ഡൊണാൾഡ് വെളിപ്പെടുത്തി.
Post Your Comments