Latest NewsKeralaNattuvarthaNews

താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനത: മാപ്പുപറയേണ്ട ആവശ്യകത എന്തെന്ന് എംബി രാജേഷ്

മലബാര്‍ കലാപത്തിന് വര്‍ഗീയമായി വഴിപിഴയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട് എന്നുകരുതി വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധം

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ച വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നന്‍ പറഞ്ഞതെന്നും തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിങ്ങെന്നും രാജേഷ് പറഞ്ഞു. മരണത്തിലെ ഈ സമാനതയാണ് ചൂണ്ടിക്കാട്ടിയതെന്നും ചരിത്ര വസ്തുതകള്‍ പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

മലബാര്‍ കലാപത്തിന് വര്‍ഗീയമായി വഴിപിഴയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട് എന്നുകരുതി വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും കലാപത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധവും, ജന്മിത്തവിരുദ്ധമാണെന്നും രാജേഷ് വ്യക്തമാക്കി. ചരിത്രം അപനിര്‍മ്മിക്കുന്നതിനുള്ള വെട്ടി നീക്കലുകളുടെ ഭാഗമായാണ് മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനമെന്നും ഇത് ചരിത്രവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button