Latest NewsNewsIndia

മാപ്പപേക്ഷിക്കുന്നു, ബഹിഷ്കരണം അവസാനിപ്പിക്കണം: അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ സ്പീക്കർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതികരണവുമായി മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ഇവ അബ്ദുല്ല രംഗത്ത്. മന്ത്രിമാരുടേത് അപമാനകരവും വംശീയവുമായ പ്രസ്താവനയാണെന്ന് ഇവ പ്രതികരിച്ചു. വിഷയത്തിൽ ഇന്ത്യയോട് മാപ്പപേക്ഷിച്ച ഇവ അബ്ദുല്ല മാലദ്വീപിനെതിരായ ബഹിഷ്കരണം അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.

‘ഇന്ത്യക്കാർ ന്യായമായും ദേഷ്യത്തിലാണ്. പ്രസ്താവന അരോചകമായിരുന്നു. പ്രസ്താവന മാലദ്വീപിലെ ജനങ്ങളുടെ അഭിപ്രായമല്ല. അപമാനകരമായ പ്രസ്താവനയിൽ ഇന്ത്യയിലെ ജനങ്ങളോട് ഞാൻ വ്യക്തിപരമായി മാപ്പ് ചോദിക്കുകയാണ്,’ ഇവ അബ്ദുല്ല വ്യക്തമാക്കി.

ഗൂഗിൾ പിക്സൽ 8 പ്രോ: റിവ്യൂ

നേരത്തെ മന്ത്രിമാരുടെ പരാമർശത്തിനെതിരെ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറും രംഗത്തെത്തിയിരുന്നു. മന്ത്രിമാരുടെ പരാമർശം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അടുത്ത അയൽക്കാർക്കും വിദേശ നേതാക്കൾക്കും എതിരെ അടുത്തിടെയുണ്ടായ പരാമർശം അംഗീകരിക്കാൻ സാധിക്കില്ല. പരാമർശം സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ല. അയൽ രാജ്യങ്ങളോട് പരസ്പര ബഹുമാനത്തോടെ, പുരോഗമനപരമായ ചർച്ചകൾ തുടരും,’ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രിമാരുടെ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നു എന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണ് മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button