ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഓഫീസുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം. മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പകരം ഡല്‍ഹി സര്‍ക്കാറിന് കീഴിലെ എല്ലാ ഓഫീസുകളിലും ബി ആര്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Also Read:പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..!!
‘അംബേദ്കറും ഭഗത് സിംഗുമാണ് എന്നെ ഏറെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങൾ. വര്‍ഷങ്ങള്‍ക്ക് മുൻപ് എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് അംബേദ്ക്കര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് വേണ്ടി വലിയ സ്വപ്നങ്ങള്‍ കാണുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ട ഒരു കാര്യം. നമ്മുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ബി ആര്‍ അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം’, അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
Post Your Comments