കാബൂള്‍: യു.എസ് അഫ്ഗാന്‍ മണ്ണില്‍ ഉപേക്ഷിച്ച ഉഗ്രശേഷിയുളള ആയുധങ്ങളും പ്രതിരോധ വാഹനങ്ങളും യുദ്ധവിമാനങ്ങളും യുദ്ധാവശ്യങ്ങള്‍ക്കുളള ഹെലികോപ്റ്ററുകളും പ്രതിരോധ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളും കൈവശപ്പെടുത്തി താലിബാന്‍ തീവ്രവാദികള്‍.
ഇവ ശരിവയ്ക്കുന്ന വിവിധ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 15 നാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കി താലിബാന്‍ അഫ്ഗാന്‍ ഭരണം ഉറപ്പിച്ചത്. ആയുധങ്ങളും വാഹനങ്ങളുമെല്ലാം താലിബാന്‍ ഭീകരര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read Also : മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിൽ നിന്നും തിരിച്ചെത്തിച്ച് ഇന്ത്യ; രക്ഷാദൗത്യം പുരോഗമിക്കുന്നു
തങ്ങളുടെ കൈയിലുണ്ടായിരുന്ന നശിപ്പിക്കപ്പെടാത്ത വസ്തുക്കളെല്ലാം താലിബാന്റേതാണ് ഇപ്പോള്‍ എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. ലക്ഷക്കണക്കിന് കോടി ഡോളറാണ് അമേരിക്ക കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപിച്ചത്. താലിബാന്‍ അമേരിക്കയുടെ ആയുധങ്ങള്‍ കൈക്കലാക്കുന്നത് ആദ്യമല്ല. അമേരിക്കന്‍ ഓട്ടോമാറ്റിക് റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, റേഡിയോകള്‍ തുടങ്ങി പലതും പലപ്പോഴായി താലിബാന്‍ തട്ടിയെടുത്തിട്ടുണ്ട്. ഏകദേശം 2000 സേനാ കവചിത വാഹനങ്ങള്‍ ഇപ്പോള്‍ താലിബാന്റെ കൈവശമുണ്ട്. ബ്‌ളാക് ഹൊക്ക് ഹെലികോപ്റ്ററുകള്‍, സ്‌കൗട്ട് അറ്റാക്ക് ഹെലികോപ്റ്ററുകള്‍ സ്‌കാന്‍ ഈഗിള്‍ മിലിറ്ററി ഡ്രോണ്‍ എന്നിവ ഇപ്പോള്‍ താലിബാന്റെ പക്കലുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാന്‍ പ്രതിരോധ സേനയ്ക്ക് താലിബാനെ പ്രതിരോധിക്കാന്‍ നല്‍കിയ ആയുധങ്ങളെല്ലാം ഇപ്പോള്‍ താലിബാന്‍ തന്നെ ഉപയോഗിക്കുകയാണ്. ഇവ ഉപയോഗിച്ച് ജനങ്ങളെ വ്യാപകമായി അപായപ്പെടുത്തുമെന്ന് അമേരിക്ക ഭയക്കുന്നുമുണ്ട്.
Post Your Comments