കാബൂള്‍: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു വിവാഹമോചനം നേടിയ സ്ത്രീകളോടു വീണ്ടും മുന്‍ ഭര്‍ത്താക്കന്‍മാരുടെ അടുത്തേക്കു തിരികെയെത്താന്‍ ആവശ്യപ്പെട്ട് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ യുഎസിന്റെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന സമയത്താണു ക്രൂര പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്കു വിവാഹമോചനം നല്‍കിയിരുന്നത്.
ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായി പല്ലുകളെല്ലാം നഷ്ടപ്പെട്ട് എട്ട് കുട്ടികളുമായി ഒളിച്ചു കഴിയുകയായിരുന്ന സ്ത്രീയെ താലിബാന്‍ തിരികെ മുന്‍ ഭര്‍ത്താവിന്റെ അടുത്തു കൊണ്ടുചെന്നാക്കി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും മര്‍ദ്ദനമുറകള്‍ ആരംഭിച്ചതായി ആ സ്ത്രീ പറയുന്നു. ‘മര്‍ദ്ദനത്തില്‍ കൈയുടെയും വിരലുകളുടെയും എല്ലുകള്‍ പൊട്ടി. വീട്ടില്‍ പൂട്ടിയിടുകയാണു പതിവ്. മര്‍ദനമേറ്റു പല ദിവസങ്ങളിലും ബോധം പോയി. മക്കളാണു ഭക്ഷണം നല്‍കിയത്. മുടി വലിച്ചു പറിച്ചു കളഞ്ഞതോടെ തല കഷണ്ടിയായി’, ആ സ്ത്രീ നരകയാതന വിവരിച്ചു. ‘ചെകുത്താന്‍ തിരിച്ചെത്തിയിരിക്കുന്നു’വെന്നാണ് നാല്‍പ്പതുകാരിയായ സ്ത്രീ പറഞ്ഞതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments