Latest NewsKeralaNattuvarthaNewsIndiaInternational

മഴയത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ട തുണികൾ ഓടി എടുത്തോണ്ട് വരുന്നത് പോലെയാണ് ഇവന്മാർ: താലിബാനെ ട്രോളി സോഷ്യൽ മീഡിയ

എപ്പഴാ അണ്ടർഗ്രൗണ്ട് പോകേണ്ടിവരിക എന്നറിയാത്തത് കൊണ്ട്, എപ്പഴും രണ്ടു ജോഡി ഡ്രസ്സ്‌ കയ്യിൽ കരുതുന്നതാ

തിരുവനന്തപുരം: താലിബാനെ ട്രോളിക്കൊണ്ടുള്ള സോഷ്യൽ മീഡിയകളിലെ ചർച്ചകൾ ശ്രദ്ധേയമാകുന്നു. തീവ്രവാദ സംഘടനകളെയും, അവരെ അനുകൂലിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചുമാണ് ട്രോളുകൾ പുറത്തു വരുന്നത്. ഭയത്തിന്റെയും ക്രൂരതയുടെയും മുഖമായ താലിബാനെ ഏറ്റവും ഹാസ്യമാത്മകമായിത്തന്നെയാണ് സോഷ്യൽ മീഡിയ നോക്കിക്കാണുന്നത്.

Also Read:‘പൗരത്വഭേദഗതി നിയമം എന്തുകൊണ്ട് വേണമെന്ന് അഫ്ഗാനിലെ സിഖ്, ഹിന്ദു വംശജരുടെ ദുരിതം സൂചിപ്പിക്കുന്നു’ കേന്ദ്രമന്ത്രി

‘മഴയത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ട തുണികൾ ഓടി എടുത്തോണ്ട് വരുന്നത് പോലെയാണ് ഇവന്മാർ എപ്പോഴും നടക്കുന്നതെ’ന്നാണ് താലിബാന്റെ വസ്ത്രധാരണയെ കളിയാക്കികൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. അതെ പോസ്റ്റിനു താഴെ തന്നെ രസകരമായ പല കമന്റുകളും വന്നുപോകുന്നുണ്ട്. ‘എപ്പഴാ അണ്ടർഗ്രൗണ്ട് പോകേണ്ടിവരിക എന്നറിയാത്തത് കൊണ്ട്, എപ്പഴും രണ്ടു ജോഡി ഡ്രസ്സ്‌ കയ്യിൽ കരുതുന്നതാ’ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കമന്റ്.

ഭീതിയോടെ ലോകം മുഴുവൻ കാണുന്ന തീവ്രവാദികളെ പരിഹസിക്കുന്ന മലയാളികളുടെ ആർജ്ജവത്തേക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിന് വേണ്ട നടപടികൾ എല്ലാം തന്നെ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button