ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയുമായി തമിഴ്നാട് സർക്കാർ . തിങ്കളാഴ്ച മുതൽ 50 ശതമാനം സീറ്റുകളില്‍ കാണികളെ അനുവദിച്ച് പ്രവര്‍ത്തിക്കാൻ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ഇളവുകള്‍ സഹിതം ലോക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
read also: പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് എന്ന ഫത്വ പുറപ്പെടുവിച്ച് താലിബാന്‍
കോളേജുകളും 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കും. ഇതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്.
Post Your Comments